ഇന്നത്തെക്കാലത്ത് ഒരു തവണയെങ്കിലും അശ്ലീല ചിത്രങ്ങൾ കാണാത്തവരുണ്ടാവില്ല ? വികാരങ്ങളുണർത്തുന്ന ചിത്രങ്ങൾ കാണുന്നത് അത്ര വലിയ തെറ്റല്ല പക്ഷേ, ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കാനാകാതെ അതിരു കടക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണോ എന്നു സ്വയം പരിശോധിച്ചു നോക്കണം. ലൈംഗികത നൈസർഗികമായ വികാരവിചാരം തന്നെയാണ്. ലൈംഗിക ആഗ്രഹങ്ങളും ചിന്തകളും ഒരു നിയന്ത്രണവുമില്ലാതെ എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുകയും വരുംവരായ്കകളെ അവഗണിച്ച് അവയുടെ സാക്ഷാത്കാരത്തിനുവേണ്ടി ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടു പോകുന്ന അവസ്ഥയാണ് സെക്സ് അഡിക്‌ഷൻ.
യാതൊരു നിയന്ത്രണവുമില്ലാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുക. വേണ്ടെന്നു വച്ചാലും ഇഷ്ടങ്ങൾക്ക് വിപരീതമായി മനസ്സിലേക്കു കടന്നുവരുന്ന ചിന്തകളും പ്രേരണകളുമാണ് അടിസ്ഥാന കാരണം.
മദ്യത്തോടും മയക്കുമരുന്നുകളോടുമുള്ള അടിമത്തത്തിനു സമാനമാണ് സെക്സ് അഡിക്‌ഷനും ചികിത്സയും വിഷമം പിടിച്ചതാണ്. ഇവർക്ക് പല ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളും ഉണ്ടായിരിക്കാൻ ഇടയുണ്ട്. ഇവരിൽ കുറെ പേർക്കെങ്കിലും എച്ച്ഐവിയോ അതുപോലെയുള്ള മറ്റു ലൈംഗിക പകർച്ച വ്യാധികളോ ഉണ്ടാകാം. അതിനുവേണ്ട ചികിത്സയും മുൻകരുതലും ആവശ്യമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.