എല്ലാ ദിവസവും രാവിലെ ഉറക്കമുണർന്നതിന് ശേഷം നാം പല്ല് തേയ്ക്കുന്നു. മിക്കവരും രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാൻ പോകുന്നതിനു മുമ്പും പല്ല് തേക്കാറുണ്ട്. എന്നാൽ ഇതിനൊപ്പം നാവ് ബ്രഷ് ചെയ്യുന്നത് പലരും മടിക്കുകയോ ചെയ്യാൻ മറക്കുകയോ ചെയ്യുന്ന ഒന്നാണ്.
ഇത് ദിവസത്തിൽ ഒരിക്കൽ ചെയ്യണം. ദന്തഡോക്ടർമാരും ഇക്കാര്യം ഗൗരവത്തോടെ പറയുന്നുണ്ട്. പല ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും അകറ്റാനും ശുചിത്വം വർദ്ധിപ്പിക്കാനും ഈ ശീലം സഹായകമാണ്. ഇത് വായുടെ ആരോഗ്യത്തിന് മാത്രമല്ല; ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ സ്വാധീനിക്കുന്നു. നാവ് കടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം…
നാവിന്റെ രുചിമുകുളങ്ങളിലൂടെയാണ് നാം ഭക്ഷണത്തിന്റെ രുചി മനസ്സിലാക്കുന്നത്. നാവ് വടിച്ചില്ലെങ്കില്‍, അത് ശരിയായി പ്രവർത്തിക്കില്ല. അതുകൊണ്ട് നാവ് വടിക്കുന്നത് ശീലമാക്കുക.
നാവിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയ ഉൾപ്പെടെയുള്ള രോഗാണുക്കളാണ് വിവിധ ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും ഉണ്ടാക്കുന്നത്. പതിവായി നാവ് ബ്രഷ് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങളെല്ലാം തടയാൻ സഹായിക്കും.
പലർക്കും, വായ് നാറ്റം ശാരീരിക പ്രശ്നങ്ങൾ എന്നതിലുപരിയായി പലപ്പോഴും ആത്മവിശ്വാസത്തെ വലിയ തോതിൽ ബാധിക്കുന്ന പ്രശ്നമായി മാറുന്നു. നാവ് വൃത്തിയായി സൂക്ഷിക്കാത്തതാണ് വായ് നാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പതിവായി നാവ് വടിച്ചാല്‍ ഒരു പരിധിവരെ വായ് നാറ്റം തടയാൻ സഹായിക്കും.
ദഹനം ആരംഭിക്കുന്നത് വായിൽ നിന്നാണ്. ഉമിനീരിലെ എൻസൈമുകൾ ഭക്ഷണത്തെ വിഘടിപ്പിക്കുകയും ദഹനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുകയും ചെയ്യുന്നു. നാവ് ബ്രഷ് ചെയ്യുന്നത് ഈ എൻസൈമുകളെ സജീവമാക്കാൻ സഹായിക്കുന്നു.
രാത്രി മുഴുവനായി വായ്ക്കകത്ത് അടിഞ്ഞുകിടക്കുന്ന രോഗാണുക്കളെ തുരത്താന്‍ നാവ് വടിക്കുന്നത് സഹായിക്കും. അതുണ്ടാക്കുന്ന ‘ഫ്രഷ് നസ്’ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ വേഗത്തിലാക്കുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.