നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയതാണ് കരിമ്പിൻ ജ്യൂസ്. വേനൽക്കാലത്ത് കുടിക്കാന്‍ പറ്റിയ ഒരു പാനീയമാണ് പോഷകങ്ങള്‍ ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് ഉന്മേഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കരിമ്പിൻ ജ്യൂസില്‍ ഇഞ്ചി കൂടി ചേർക്കുന്നത് അതിന്റെ ഗുണം കൂട്ടും. അവ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വേനല്‍ക്കാലത്തെ നിർജ്ജലീകരണം തടയാനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും കരിമ്പിൻ ജ്യൂസ് കുടിക്കാം. പൊട്ടാസ്യം ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും രക്തയോട്ടം വർധിപ്പിക്കാനും കരളിന്റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
കരിമ്പിൻ ജ്യൂസിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് ദന്തക്ഷയം തടയാനും വായ്നാറ്റത്തെ അകറ്റാനും വായയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. ആന്റി ഓക്സിഡൻറുകൾ, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ കരിമ്പിൽ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചര്‍മ്മം സ്വാഭാവികമായി തിളങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.
നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന് ജ്യൂസ് നല്ലതാണ്. 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കരിമ്പില്‍ കൊഴിപ്പ് കുറവാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.