നാദാപുരം: ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആരോഗ്യ നിയമങ്ങള്‍ ലംഘിച്ച രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി.
വൃത്തിഹീനമായും ദുർഗന്ധം പരത്തുന്ന അവസ്ഥയില്‍ പ്രവർത്തിക്കുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ കശാപ്പു ചെയ്യുന്നതും കണ്ടെത്തിയ കുമ്മങ്കോട്ടെ ബിസ്മില്ല ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടാൻ ഉത്തരവ് നല്കി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളില്‍നിന്നും പിഴയീടാക്കി. പരിശോധനയില്‍ ഹെല്‍ത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ കെ. ബാബു, സി. പ്രസാദ്, വി.പി. റീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവർ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ പേരില്‍ കോടതി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫിസർ ഡോ. ജെ. നവ്യ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.