കോഴിക്കോട്: വിഷുവിപണി ഉന്നമിട്ടാണ് സംസ്ഥാനത്ത് പലയിടത്തും കണിവെള്ളരി കൃഷിയിറക്കുന്നത്. വിഷുപ്പുലർച്ചെ സ്വർണ്ണനിറത്തിലുള്ള കണിവെള്ളരി കണി കാണാൻ ആരുമാഗ്രഹിക്കും. വരുംവർഷത്തിന്റെ ഐശ്വര്യം ഓട്ടുരുളിയില്‍ തിളങ്ങാൻ പാകത്തില്‍ വിളവെടുക്കുന്നതാണ് കുഞ്ഞു മഞ്ഞവെള്ളരി.
ഇത്തവണ പക്ഷേ, വയല്പ്പച്ചയെ കണിമഞ്ഞയാക്കുന്ന മാന്ത്രികത്തിളക്കം സൂര്യാഘാതമേറ്റ് കിടപ്പാണ് , പെരുവയലിലും കുറ്റിക്കാട്ടൂരിലെ മുണ്ടുപാലത്തും പെരുമണ്ണയിലുമൊന്നും കർഷകർക്ക് പ്രതീക്ഷിച്ച നേട്ടമില്ല. ‘പന്ത്രണ്ട് കൊല്ലം മുമ്ബ് വെള്ളക്കെട്ടില്‍ ചീഞ്ഞുപോയ ശേഷം ഇതാദ്യമാണ് ഇത്ര വലിയ ആഘാതം. കോവിഡിന് ശേഷം തിരിച്ചുവന്നതായിരുന്നു. ഇത്തവണ പക്ഷേ, പാതിയോളം വെള്ളരി പൊട്ടിയഴുകിപ്പോയി.’ കഴിഞ്ഞ ഇരുപതു വർഷമായി കണിവെള്ളരി കൃഷി ചെയ്യുന്ന പെരുവയലിലെ ജയപ്രകാശ് പറയുന്നു.
കൊടുംചൂടിനിടെ പെയ്ത അപ്രതീക്ഷിത മഴ കണിവെള്ളരി കർഷകർക്ക് ആഘാതമായി. നേരിയ പുറംതോടിന്മേല് ആദ്യം കറുത്ത പാടുകള്‍ വന്നു. ആ കരുവാളിപ്പിലൂടെ വെള്ളം കിനിഞ്ഞു വെള്ളരി അഴുകാൻ തുടങ്ങി. വിഷുവിനും ഒരാഴ്ച മുമ്ബേ വിളവെടുക്കേണ്ടി വന്നു. വിഷുവിന്റെ മോഹവിലയ്ക്ക് അടുത്തെങ്ങും എത്താതെ കനകകാന്തി തിളങ്ങുന്ന കുഞ്ഞോമനകളെ കൈമാറേണ്ടി വന്ന സങ്കടത്തിലാണ് കർഷകർ.
ജനിതക ശാസ്ത്രജ്ഞനായ ഗ്രിമോഗർ മെൻഡല്‍ പയറു ചെടികളില്‍ പരീക്ഷണങ്ങള്‍ നടത്തി. വർഗ്ഗീകരണത്തിന്റെ ആദ്യപാഠങ്ങള്‍ അദ്ദേഹം കണ്ടെത്തിയത് ആ പാടത്തു നിന്നാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ട് മുമ്ബ് പെരുവയലിലെ പാടത്തും ഒരു പരീക്ഷണം നടന്നു. ജയപ്രകാശ് എന്ന കർഷകൻ പരീക്ഷണം നടത്തിയത് പക്ഷേ വെള്ളരികളിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.