തിരുവമ്പാടി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പൊന്നാങ്കയം തറപ്പേല്‍ ഏബ്രഹാമിന്റെ (ഷാജു)) വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വീട്ടിലേക്കുള്ള വൈദ്യുതി സർവീസ് വയറും മീറ്ററും വീടിനുള്ളിലെ സ്വിച്ച് ബോർഡുകളുമെല്ലാം കത്തി നശിച്ചു.
കിണറിലെ മോട്ടോർ പൊട്ടിത്തെറിക്കുകയും കിണറ്റിന് ചെറിയ തകർച്ചയുമുണ്ടായി. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ചുമരും മേൽക്കൂരയും തകർന്നിട്ടുണ്ട്. വീട്ടിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.