കോഴിക്കോട് : കോടഞ്ചേരിമലയോര ഹൈവേയിൽ പുലിക്കയത്തിനും നെല്ലിപ്പൊയിലിനും ഇടയിൽ അടിമണ്ണ് ജംക്ഷനു സമീപം വാഹനാപകടം. ആർക്കും പരുക്കില്ല. ചെമ്പ്കടവ് സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഒരു വീടിന്റെ ഭിത്തിയിൽ ഇടിച്ച ശേഷം കാർ മറിഞ്ഞ് വീണ്ടും നിവർന്നു നിന്നു.
കനത്ത മഴയും റോഡിന്റെ സുഗമതയും കാരണം അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴാണ് പലപ്പോഴും ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം നിരവധി അപകടങ്ങളാണ് ഉണ്ടായത്. മഴക്കാലത്ത് വാഹനങ്ങളുടെ വേഗത കുറക്കുക മാത്രമാണ് ഇതിനൊരു പരിഹാരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.