കേരളത്തിൽ കനത്ത മഴ തുടരുന്നു. കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ 19 പഞ്ചായത്തുകളിലായി 33 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മാവൂരില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 6 കുടുംബങ്ങളെ മാറ്റിപ്പാര്‍ച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കക്കയം ഡാം ഭാഗത്തേക്കു വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. വയനാട്ടിലെ വനമേഖലയിലൂടെയുള്ള വിനോദ സഞ്ചാരത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്ത് കനത്ത മഴയില്‍ ചാലിയാറും കരകവിഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.