മുക്കം: കനത്ത മഴയിൽ സിനിമാ തിയേറ്ററിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് സിനിമ കാണാനെത്തിയവരുടെ ആറ് ബൈക്കുകൾ തകർന്നു.ആളപായമൊന്നും സംഭവിച്ചില്ല. മുക്കത്ത് അഭിലാഷ് തിയേറ്ററിന്റെ 42 വർഷം പഴക്കമുള്ള മതിലാണ് ഇടിഞ്ഞുവീണത്. ഉച്ചക്ക് 3.15 നാണ് സംഭവം. മഴയെ തുടർന്ന് മണ്ണ് കുതിർന്ന് ഇടിഞ്ഞാണ് അപകടം നടന്നത്.
സിനിമ കാണാനെത്തിയവർ മതിലിനോട് ചേർന്ന് ബൈക്ക് നിർത്തിയിട്ടതായിരുന്നു. വാഹനങ്ങൾക്ക് മുകളിലേക്ക് കല്ലും മണ്ണും വീണ് ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സിനിമയുടെ പ്രദർശനം നടക്കുന്ന സമയമായതിനാൽ വൻ അപകടം ഒഴിവായി. ഭിത്തിയുടെ മൂന്ന് മീറ്റർ ഭാഗമാണ് തകർന്നത്. തകർന്ന ബൈക്ക് നന്നാക്കാനുള്ള ചെലവ് തീയേറ്റർ ഉടമ വഹിക്കുമെന്ന് ബൈക്ക് ഉടമകളെ അറിയിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.