കൊടിയത്തൂര്‍: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ 30 വര്‍ഷം പഴക്കമുള്ള കെട്ടിടം ഒരു ഭാഗത്തേക്ക് ചരിയുകയും കെട്ടിടത്തിന്‍െറ ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും കെട്ടിടത്തിന്റെ മുകൾ ഭാഗം ഭാഗിഗമായി തകരുകയും ചെയ്തിട്ടുണ്ട്.
താമസക്കാരായ അതിഥി തൊഴിലാളികളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. കെട്ടിടത്തിന്‍െറ ഒന്നാം നിലയില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയും കെട്ടിടത്തിന്‍െറ താഴെ നിലയില്‍ ഉണ്ടായിരുന്ന ടെക്സ്റ്റൈല്‍സ്, ഇലക്ട്രിക്കല്‍ കടകള്‍ ഒഴിപ്പിക്കുകയും അപകടഭീഷണിയുള്ള പ്രദേശങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തു. പന്നിക്കോട് എയര്‍പോര്‍ട്ട് റോഡിലുള്ള പഴക്കമുള്ള കെട്ടിടം ഉടനടി പൊളിച്ചുമാറ്റാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
അപകടസാധ്യതാ മേഖലയിലേക്ക് ആരും കടക്കാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ വൈകുന്നേരം മുതൽ ഉണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.