കോഴിക്കോട്: കല്ലേരി കൊണാറമ്പ് റോഡിൽ റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് ബസ് താഴ്ന്നു. കുറ്റിക്കടവ് – കോഴിക്കോട് സർവീസ് നടത്തുന്ന സാൻട്രോ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. കനത്ത മഴയിൽ റോഡിന്റെ അരികുകൾ പലയിടങ്ങളിലായി വലിയ വിള്ളൽ സംഭവിച്ചിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഭാഗത്താണ് ബസ് താഴ്ന്നത്.
ഒരു മാസം മുൻപാണ് ഒരു കോടി രൂപ ചിലവഴിച്ച് ഈ റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. അതിനിടെയാണ് ഇപ്പോൾ പലയിടത്തും റോഡ് വിള്ളൽ വീണ് അപകടകരമായി ഇടിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.