ചെറിയ ഇടവേളയ്ക്ക് ശേഷം മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വീണ്ടും കനത്ത മഴ പെയ്തു. മഴ ശക്തമായതോടെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ടും പൂനെ, പാൽഘർ, സത്താറ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. കൊളാബയിൽ 101 മില്ലീമീറ്ററും സാന്താക്രൂസിൽ 50 മില്ലീമീറ്ററും മഴ 12 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തി.
വ്യാഴാഴ്ച പുലർച്ചെ നാലിന് ആരംഭിച്ച കനത്ത മഴയിൽ മണിക്കൂറുകൾക്കുള്ളിൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും 50 മില്ലീമീറ്ററിലധികം മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണം. വെള്ളിയാഴ്ച മുംബൈയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.