മുക്കം: കനത്ത മഴയില്‍ വെള്ളം കയറി മുക്കം നഗരസഭയിലും, കാരശ്ശേരി പഞ്ചായത്തിലുമായി അമ്ബതിനായിരത്തോളം വാഴകൾ നശിച്ചു. മുക്കം നഗരസഭയിലെ കയ്യേരിക്കല്‍ വയലിലാണ് വ്യാപകമായി വാഴകൃഷി നശിച്ചത്. ഇ.പി. ബാബു, തെക്കേ പൊയില്‍ വേലായുധന് നായര്‍, പേനക്കാവില്‍ ഗംഗാധരന് നായര്‍, നെന്മണി പറമ്ബില്‍ അബ്ദുല്ല, വാഴക്കാട്ടില്‍ വേലായുധന്, കുളപ്പുറത്ത് കുഞ്ഞന്‍, സജി, പൊക്കിണാംപറ്റ യശോധ എന്നീ കര്‍ഷകരുടെ പതിനയ്യായിരത്തോളം വാഴകള്‍ നശിച്ചിട്ടുണ്ട്. മണാശ്ശേരി, മുത്താലം, ഭാഗങ്ങളിലും വാഴയും കിഴങ്ങുവിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്.
ഒരു മാസം പ്രായമായ വാഴകളാണ് നശിച്ചതിലധികവും. വാഴക്കന്നിനും നടീല്‍ ചെലവുകള്‍ക്കുമായി ഒരു വാഴക്ക് 60 രൂപയോളം കര്‍ഷകര്‍ ചെലവഴിച്ചിട്ടുണ്ട്. രണ്ടു മാസം വളര്ച്ചയാകാത്തതിനാല് ഇന്‍ഷുറന്‍സ് വഴിയുള്ള നഷ്ടപരിഹാരവും ലഭിക്കില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയം മുന്നില്‍ കണ്ട് ഇത്തവണ രണ്ടു മാസത്തോളം വൈകിയാണ് മിക്ക കര്‍ഷകരും വാഴ നട്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയും അശാസ്ത്രീയമായി നിര്‍മിച്ച തടയണയുമാണ് കര്‍ഷകര്‍ക്ക് വിനയായത്. വെള്ളത്തോടൊപ്പം പായലുകള്‍ ഒഴുകിയെത്തി കൃഷിയിടത്തില്‍ അടിഞ്ഞതും കൃഷിക്ക് നാശമാണ്. കാരശ്ശേരി പഞ്ചായത്തിലെ മാന്ത്ര ഭാഗത്തും വയല്‍പ്രദേശങ്ങളിലും വാഴകൃഷി നശിച്ചിട്ടുണ്ട്. ഭൂമി പാട്ടത്തിനെടുത്തും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തുമാണ് അധികം പേരും കൃഷിയിറക്കിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.