കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഇന്ന് റെഡ് അലർട്ട്. ഇന്നലെ രാവിലെ വിവിധ ഭാഗങ്ങളിലായി പെയ്ത അതിതീവ്ര മഴയില്‍ മലയോര മേഖലകളിലടക്കം വ്യാപക നാശമാണുണ്ടായത്. കക്കയം തലയാട് റോഡില്‍ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. 26-ാംമെെല്‍ മലയോര ഹെെവേ റോഡിലാണ് ഗതാഗതം തടസപ്പെട്ടത്.
ഇരുവഴിഞ്ഞിപ്പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കോരപ്പുഴയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലും മണ്ണിടിച്ചില്‍ മുന്നില്‍കണ്ട് ജാഗ്രതാ നിർദേങ്ങള്‍ നല്‍കിയിട്ടുണ്ട്. തൊട്ടില്‍പാലത്ത് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. നടുവണ്ണൂർ, മാവൂർ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കാറ്റിലും മഴയിലും വെെദ്യുതിലെെനുകള്‍ പൊട്ടി വെെദ്യുതി തടസപ്പെട്ടു. മാവൂർ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. നഗരത്തില്‍ കോംട്രസ്റ്റ് സമരപ്പന്തലിനു മുകളില്‍ മരം വീണു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും സമരപ്പന്തലിനു മുകളില്‍ മരം വീണിരുന്നു. ഫയർഫോഴ്‌സ് എത്തി റോഡിലേക്ക് കയറി നിന്ന മരത്തിന്റെ ചില്ലകളും കൊമ്ബുകളും മുറിച്ച് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










