കോഴിക്കോട് : ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുങ്കത്ത് റോഡിൽ കനത്ത ഗതാഗതക്കുരുക്ക്. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര ട്രാഫിക് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഗതാഗതം നിയന്ത്രിക്കാൻ ഓട്ടോ ഡ്രൈവർമാരും രംഗത്തുണ്ട്.
കോഴിക്കോട് – വയനാട്, താമരശ്ശേരി – കൊയിലാണ്ടി, താമരശ്ശേരി – മുക്കം റോഡുകൾ സംഗമിക്കുന്ന ഇവിടെ സാധാരണ 4 ഹോം ഗാർഡുമാർ ഉണ്ടാവാറുണ്ട്, എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ ഡ്യൂട്ടിയിൽ ഉദ്യോഗസ്ഥർ കുറവാണ്. ഇതുമൂലം നാലുദിശകളിലുമുള്ള റോഡുകളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ നിരന്നുകിടക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.