പ്രമേഹരോഗത്തെ കുറിച്ചും അതിന്റെ ഗൗരവത്തെ കുറിച്ചുമെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാം. ഇന്ന് വിവിധ അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാൻ പ്രമേഹം മതിയെന്ന തരത്തിലുള്ള അവബോധം കാര്യമായിത്തന്നെ എല്ലാവരിലുമുണ്ട്. പ്രമേഹം നമുക്കറിയാം, വളരെ ചുരുക്കം കേസുകളൊഴികെ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുകയില്ല. അത് നിയന്ത്രിച്ച് മുന്നോട്ട് പോകാൻ രോഗിക്ക് സാധിക്കൂ. പ്രധാനമായും ഭക്ഷണമടക്കമുള്ള ജീവിതരീതികളില്‍ തന്നെയാണ് നിയന്ത്രണമേര്‍പ്പെടുത്തേണ്ടതും മല്ലി പ്രമേഹനിയന്ത്രണത്തിന് സഹായകമാകുമെന്ന തരത്തില്‍ പല പഠനങ്ങളും സൂചനകള്‍ നല്‍കിയിട്ടുണ്ട്. മല്ലി, ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വഴി പ്രമേഹം നിയന്ത്രിക്കപ്പെടുമത്രേ. അതുപോലെ മല്ലിയിലുള്ള എഥനോളും പ്രമേഹനിയന്ത്രണത്തിന് സഹായകമാകുന്നു. പരമ്പരാഗതമായി തന്നെ ഔഷധമൂല്യമുള്ളൊരു ചേരുവ ആയിട്ടാണ് മഞ്ഞളിനെ കണക്കാക്കപ്പെടുന്നത്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്ക്കുമിൻ ആണ് പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായകമാകുന്നത്. ഇക്കാര്യവും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാലിലോ ചൂടുവെള്ളത്തിലോ നാടൻ മഞ്ഞള്‍ കലര്‍ത്തി കഴിക്കുന്നതാണ് ഏറ്റവും ഉചിതം. വിഭവങ്ങളിലെല്ലാം ഒഴിച്ചുകൂട്ടാനാകാത്തൊരു ചേരുവയാണ് കറിവേപ്പില. ഇതും പ്രമേഹം നിയന്ത്രിക്കാൻ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ദിവസവും രാവിലെ ഫ്രഷ് ആയ പത്ത് കറിവേപ്പില കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് സഹായിക്കുമെന്ന് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.