കോഴിക്കോട്: സംസ്ഥാനത്തെ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ നാളികേരത്തേക്കാൾ ഉൽപാദനച്ചെലവും ഉയർന്നു. തെങ്ങിൽ കയറുന്നതിനും തേങ്ങ പൊതിക്കുന്നതിനുമുള്ള കൂലി കൂടിയായപ്പോൾ കർഷകൻ ദുരിതത്തിലായി. ഇതുമൂലം തെങ്ങുകൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.
പരമ്പരാഗത നാളികേര കർഷകനാണ് കോഴിക്കോട് ചെമ്പനോടയിലെ വെട്ടിക്കൽ ബി.ജി. തേങ്ങയുടെ വില ഇല്ലാതായതോടെ കൃഷിച്ചെലവ് പോലും താങ്ങാനാകുന്നില്ലെന്ന് ബിജി പറയുന്നു. തെങ്ങുകയറ്റക്കാർക്ക് 35 മുതൽ 50 രൂപ വരെ നൽകണം. നാളികേര കൃഷി ലാഭകരമല്ലാത്ത ഒന്നായി മാറി. ഒരു കിലോ പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ വിപണിയിൽ 22 മുതൽ 24 രൂപ വരെയാണ് ലഭിക്കുന്നത്. നേരത്തെ 40 മുതൽ 45 രൂപ വരെ ലഭിച്ചിരുന്നിടത്താണ് ഇത്രയും വില ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









