വൈകി വീട്ടിലെത്തിചോദ്യം ചെയ്തതിനെ തുടർന്ന് യുവതി ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചു. കാൺപൂരിലെ കൂപ്പർഗഞ്ച് മേഖലയിലാണ് സംഭവം. ദബ്ബു എന്നയാളെയാണ് ഭാര്യ ആസിഡ് മുഖത്തൊഴിച്ച് പരിക്കേൽപിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിലെത്താൻ വൈകിയത് എന്താണെന്ന് ഭാര്യ പൂനത്തോട് ചോദിച്ചപ്പോൾ അവർ ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്തു എന്ന് ദബ്ബു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വഴക്ക് രൂക്ഷമായതിനെ തുടർന്ന് പൂനം വാഷ്റൂമിൽ നിന്ന് ആസിഡ് എടുത്തുകൊണ്ട് വന്ന് മുഖത്തൊഴിക്കുകയായിരുന്നു എന്നും ദബ്ബു പറയുന്നു. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു .കേസ് രജിസ്റ്റർ ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.