കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി താഴെയിറക്കും. സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്-ദമാം എയർ ഇന്ത്യ എക്സ്പ്രസാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുക. വിമാനം ഇറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിമാനത്താവള അധികൃതർ അറിയിച്ചു.
പറന്നുയരുന്നതിനിടെ വിമാനം റണ്‍വേയില്‍ തട്ടിയതായാണ് സംശയം. ഇതേ തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കുന്നത്. യാത്രികരെല്ലാവരും സുരക്ഷിതരാണ്. ഇവരെ മറ്റൊരു വിമാനത്തില്‍ ദമാമിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.