കോഴിക്കോട്: തുടർച്ചയായി പെയ്യുന്ന മഴയിൽ ചാലിയാറിന്റെ തീരം വെള്ളത്തിനടിയിലാകുന്നു. മാവൂർ കൽപള്ളിയിലെ തിരിക്കോട്ട് നിഷാദിന്റെ വീട് അപകടാവസ്ഥയിലാണ്. നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച മറ്റൊരു വീടും അപകട ഭീഷണിയിലാണ്. എട്ട് സെന്റോളം ഭൂമിയാണ് പുഴയെടുക്കുന്നത് എന്ന്
ഉടമ പറയുന്നു. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ തീരം ഇടിഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് തീരം ഇടിയുന്നത്. ഓരോ തവണയും വീടിന്റെ മുറ്റത്തിന്റെ രണ്ടോ മൂന്നോ മീറ്റർ വീതിയാണ് പുഴയെടുക്കുന്നത്.
തീരത്ത് വ്യാപകമായി വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. പുഴക്ക് സമീപത്തെ തെങ്ങ്, തേക്ക്, കമുക്, പ്ലാവ് തുടങ്ങിയ മരങ്ങള്‍ കടപുഴകി വീണു. ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയന്തരമായി തീരം കെട്ടി വീടുകള്‍ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.