ചാത്തമംഗലം : എൻ. ഐ.ടി ക്കു സമീപം കമ്പനിമുക്കിൽ ലുലുകാസ് അപാർട്മെന്റിൽ താമസിക്കുന്ന മോഹനന്റെ ഭാര്യ, ഗീത ( 50 വയസ്സ് ) എന്ന വീട്ടമ്മയ്ക്കാണ് അടുക്കളയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇൻഡക്ഷൻ കുക്ടോപ് പൊട്ടിത്തെറിച്ചു സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തുമണിക്കാണ് വി – ഗാർഡ് കമ്പനിയുടെ ഒരു വർഷം മാത്രം പഴക്കമുള്ള ഈ ഇലക്ട്രിക് ഉപകരണം ഭയാനകമായ ശബ്ദത്തോടുകൂടി പൊട്ടിത്തെറിച്ച് ജീവനുതന്നെ ഭീഷണിയായിമാറിയ ഈ സംഭവം നടന്നത് . പൊട്ടിത്തെറിയിൽ ഗീതയുടെ കണ്ണിനും മുഖത്തെ മറ്റു പലഭാഗങ്ങളിലും സാരമായി പരിക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ അടുത്തുള്ള എൻ. ഐ. ടി ആശുപത്രിയിൽ ചികിത്സ തേടുകയും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നു ഇപ്പോൾ പൂർണ്ണ വിശ്രമത്തിലുമാണ്. ഈ ഗൗരവമേറിയ സംഭവം കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തികച്ചും നിറുത്തരവാദിത്തപരമായ സമീപനമാണ് കൈകൊണ്ടത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.