യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. അതും ഈ മഴക്കാലത്ത് കാട്ടിലൂടെ ആനവണ്ടിയിൽ. കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സൈലന്റ് വാലിയിലേക്ക് കോഴിക്കോട്ടുനിന്ന് കെഎസ്ആർടിസി പുറപ്പെടുന്നു.
ജൂലൈ 26 ന് പുലർച്ചെ 4 മണിക്ക് കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും.സൈലന്റ് വാലി ജംഗിൾ സഫാരി കഴിഞ്ഞ് കാഞ്ഞിരപ്പുഴ ഡാം സന്ദർശിച്ച് രാത്രി 11 മണിയോടെ മടങ്ങാം എന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. 1550 രൂപയാണ് യാത്രയുടെ ചിലവ്. (രാവിലേയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണവും ഒപ്പം ട്രക്കിങും ഇതില്‍ ഉള്‍പ്പെടുന്നു.)
സൈലന്റ് വാലി വളരെ പുരാതനമായ വനമാണെന്നാണ് ജിയോളജിസ്റ്റുകൾ വിശ്വസിക്കുന്നത്. ഈ പ്രദേശം പാണ്ഡവ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഐതിഹ്യം. ഈ പ്രദേശത്തുകൂടി ഒഴുകി മണ്ണാർക്കാട് നഗരാതിർത്തിയിലൂടെ കടന്നുപോകുന്ന കുന്തിപ്പുഴയുടെ പേര് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാടുകളിൽ സാധാരണയായി കാണുന്ന ചീവീടിന്റെ ശബ്ദം ഇവിടെ കേൾക്കാത്തതിനാലാണ് ഈ വനമേഖലയെ സൈലന്റ് വാലി എന്ന് വിളിക്കുന്നത്.
വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളുടെ സങ്കേതമാണിത്. കൂടാതെ ആന, പുള്ളിപ്പുലി, കടുവ, മ്ലാവ്, കരിങ്കുരങ് തുടങ്ങിയ മൃഗങ്ങളും, മലമുഴക്കി വേഴാമ്ബല്‍, തവള വായന്, തത്ത തുടങ്ങിയ നിരവധി പക്ഷികളുടെ കേന്ദ്രം കൂടിയാണ്. കാട് കണ്ടറിഞ്ഞു യാത്ര ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.