മാനസികസമ്മര്‍ദ്ദം അഥവാ സ്ട്രെസ് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകാറുണ്ട്. ഇത് ഏവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ എങ്ങനെയാണ് സ്ട്രെസ് നമ്മളെ ബാധിക്കുക,
സ്ട്രെസ് പല രീതിയിലും വരാം. പല സ്രോതസുകളും സ്ട്രെസ് നല്‍കാം. പഠനം, ജോലി, കുടുംബം എന്നിങ്ങനെയുള്ള മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേരും സ്ട്രെസ് നേരിടുന്നത്. ഇതില്‍ തന്നെ സാമ്പത്തികവിഷയവുമായി ബന്ധപ്പെട്ട് വരുന്ന സ്ട്രെസ് ആണ് ഏറ്റവും അധികം പേരില്‍ കാണുക.
ചെറിയ രീതിയിലുള്ള സ്ട്രെസും ഉത്കണ്ഠയുമെല്ലാം സാധാരണമാണ്. എന്നാല്‍ പതിവായി കടുത്ത സ്ട്രെസ് അനുഭവിക്കുന്നത് ജീവന് തന്നെ ഭീഷണിയാകുംവിധത്തിലേക്കാണ് നമ്മുടെ ആരോഗ്യത്തെ മാറ്റിമറിക്കുക. പലരും ഇത് ശ്രദ്ധിക്കാത്തതിനാല്‍ മാത്രം ഇതെച്ചൊല്ലിയുള്ള ആശങ്കയോ അറിവോ ഉണ്ടാകുന്നില്ല.
സ്ട്രെസ് എന്നാല്‍ മനസിനെ മാത്രം ബാധിക്കുന്ന സാങ്കല്പികമായൊരു പ്രശ്നമായി കണക്കാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, സ്ട്രെസ് ജൈവികമായൊരു സംഗതി തന്നെയാണ്. ഹോര്‍മോണിനാല്‍ സ്വാധീനിക്കപ്പെടുന്ന, തീര്‍ത്തും ജൈവികമായ അവസ്ഥ. ഉയര്‍ന്ന ബിപി (രക്തസമ്മര്‍ദ്ദം), ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ (ഹൃദയാഘാതം വരെ), സ്ട്രോക്ക് (പക്ഷാഘാതം) എന്നിങ്ങനെ ‘സീരിയസ്’ ആയ അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം പതിവായ സ്ട്രെസ് കാരണമാകും.
ഇതിന് പുറമെ സ്ട്രെസ് മൂലം പതിവാകുന്ന ഉറക്കപ്രശ്നങ്ങളുണ്ടാക്കുന്ന അനുബന്ധ പ്രയാസങ്ങള്‍ – അതൊരു വിഭാഗം വേറെത്തന്നെയുണ്ടാകും. തലവേദന, പ്രമേഹം (ഷുഗര്‍), ആര്ർത്തവപ്രശ്നങ്ങള്, ലൈംഗികപ്രശ്നങ്ങള്‍ എന്നിങ്ങനെ ഒരു പറ്റം അസ്വസ്ഥതകളാണ് സ്ട്രെസ് ഉത്പാദിപ്പിക്കുന്നത്. ഉള്ള സ്ട്രെസ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വീണ്ടും സ്ട്രെസ് കൂട്ടുക തന്നെയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വ്യക്തിയ പാടെ തകര്‍ക്കും വിധത്തിലേക്ക് ആക്കാൻ സ്ട്രെസിന് സാധിക്കും.
സ്ട്രെസ് ഉണ്ടാക്കുന്ന സ്രോതസുകള്‍ മനസിലാക്കി കഴിയുന്നിടത്തോളം അതില്‍ നിന്ന് മാറുക, അല്ലെങ്കില്‍ മാറി മാറി ഓരോ രീതികളും പരിശീലിച്ച് അതിനെ കൈകാര്യം ചെയ്യാൻ പഠിക്കുക, ഇതിന് വിദഗ്ധരുടെ സഹായം ആവശ്യമെങ്കില്‍ തേടുക, വ്യായാമം, യോഗ, മെഡിറ്റേഷൻ, മൈൻഡ്ഫുള്നെസ് എന്നിങ്ങനെയുള്ളവയുടെ പ്രാക്ടീസ് തുടരുക എന്നീ കാര്യങ്ങളെല്ലാം ഒരു പരിധി വരെ സ്ട്രെസ് നിയന്ത്രിക്കാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.