സുന്ദരമായ പാദങ്ങൾ സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. കാലുകൾ നിങ്ങളുടെ സൗന്ദര്യത്തിന്റെ മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വത്തിന്റെയും പ്രതിഫലനമാണ്. അവ വൃത്തിയായി സൂക്ഷിക്കുന്നത് നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ കാലുകൾ വിണ്ടുകീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. സുന്ദരമായ പാദങ്ങൾക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. ഇതിനായി വീട്ടിൽ തന്നെ ചെയ്യാനുള്ള ചില ലളിതമായ വഴികൾ നോക്കാം.
ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാക്കും.
രണ്ട്…
പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് നാരങ്ങ. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ അഴുക്ക്, കറുത്തപാടുകള്‍ എന്നിവയെ അകറ്റാനും വരണ്ട ചർമ്മം മാറാനും സഹായിക്കും.
മൂന്ന്…
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേയ്ക്ക് ഒരു ടേബിൾ സ്പൂണ്‍ ചെറുനാരങ്ങാ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേയ്ക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവച്ച മിശ്രിതം കാലിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇത് ആവർത്തിക്കുക.
നാല്…
ഒരു സ്പൂൺ കസ്തൂരി മഞ്ഞൾ, രണ്ട് സ്പൂൺ ചെറുപയർ പൊടി, അരക്കപ്പ് തൈര് എന്നിവ ചേർത്ത് കുഴമ്പാക്കി ഒരു മണിക്കൂർ നേരം കാലിൽ പുരട്ടി വച്ചതിനു ശേഷം കഴുകിക്കളയാം.
അഞ്ച്…
ഉപ്പൂറ്റി മൃദുവുളളതാക്കാന്‍ അല്പം ഗ്ലിസറിനും പനിനീരും ചേര്‍ത്ത മിശ്രിതവും പുരട്ടാം. പതിവായി ഇത് ചെയ്യുന്നത് പാദങ്ങള്‍ മൃദുവും ഭംഗിയുള്ളതുമാകാന്‍ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.