കറ്റാർവാഴ ഇന്ന് സൗന്ദര്യവർദ്ധകവസ്തുക്കളിൽ ധാരാളമായി ഉപയോഗിച്ച് വരുന്നു. അതിന്റെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾക്ക് ചർമ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിർത്താനുള്ള കഴിവുണ്ട്. കറ്റാർവാഴ ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഗുണം ചെയ്യും. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ശമിപ്പിക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും. ജെൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. കറ്റാർവാഴ ജെൽ മുടിയിൽ പുരട്ടുന്നത് വഴി അത് മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. വരണ്ട മുടിയെന്ന പ്രശ്നം അകറ്റുകയും ചെയ്യും. അതുപോലെ മുട്ടയുടെ വെള്ളയും കറ്റാർവാഴ നീരും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ ഒരുപരിധിവരെ മുടി കൊഴിച്ചിൽ തടയാൻ കഴിയും.കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് അൽപ്പസമയം കഴിഞ്ഞ് കഴുകി കളയുന്നതുവഴി, മുടിയുടെ വളർച്ചയും മികച്ചതാവും. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ. ഒപ്പം ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.