കൊൽക്കത്ത: തൻറെ സമ്മതമില്ലാതെ ഭാര്യ സ്മാർട്ട്ഫോൺ വാങ്ങിയതിന് കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്. ഭർത്താവും വാടകക്കൊലയാളിയും അറസ്റ്റിൽ. കൊൽക്കത്തയിലെ നരേന്ദ്രപൂർ സ്വദേശി രാജേഷ് ഝാ, വാടകക്കൊലയാളി സൂരജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ ഇനിയും പിടികൂടാനുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെത്തിയ രണ്ടുപേരാണ് രാജേഷിന്റെ ഭാര്യയെ ആക്രമിച്ചത്. ആക്രമണത്തിൽ യുവതിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് അക്രമികളിൽ ഒരാളെ അയൽവാസികൾ കൈയോടെ പിടികൂടി. ഇയാളിൽ നിന്നാണ് വധശ്രമത്തിന് പിന്നിൽ ഭർത്താവ് രാജേഷിന്റെ ക്വട്ടേഷനാണെന്ന് വ്യക്തമായത്. തുടർന്ന് നാട്ടുകാർ രാജേഷിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തന്റെ സമ്മതമില്ലാതെ ഫോൺ വാങ്ങിയതാണ് കൊല്ലാൻ പദ്ധതി ഇട്ടതെന്ന് രാജേഷിന്റെ മൊഴി. മാസങ്ങൾക്കുമുമ്പ് യുവതി ഭർത്താവിനോട് സ്മാർട്ട്ഫോൺ വാങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം രാജേഷ് നിരസിച്ചു. മക്കൾക്ക് ട്യൂഷൻ കൊടുത്ത് കിട്ടിയ പണം കൊണ്ട് അടുത്തിടെ ഒരു സ്മാർട്ട്ഫോൺ വാങ്ങി. ഇതറിഞ്ഞ രാജേഷ് ഭാര്യയുമായി വഴക്കിടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . ഇതിന് പിന്നാലെയാണ് ഭാര്യയെ കൊലപ്പെടുത്താൻ വാടകക്കൊലയാളികൾക്ക് ക്വട്ടേഷൻ നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.