ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. ഹൈപ്പോതൈറോയിഡിസം പലപ്പോഴും തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയാത്തതാണ്. ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് നോക്കാം.
കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, കാഴ്ചയിൽ കഴുത്തിൽ മുഴപോലെ വീർപ്പു കാണുക തുടങ്ങിയവ ഹൈപ്പോതൈറോയിഡിസത്തിന്റെ സൂചനയാകാം. അടഞ്ഞ ശബ്ദവും ഒരു ലക്ഷണമാകാം. ശരീര ഭാരം കൂടുന്നതും അത് കുറയ്ക്കുന്നത് വെല്ലുവിളിയാകുന്നതും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറവായതിനാൽ ചർമ്മം വരണ്ടതാകനും ചൊറിച്ചില്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. മലബന്ധവും ഒരു ലക്ഷണമാകാം. ക്രമ രഹിതമായ ആര്‍ത്തവും ഒരു സൂചനയാകാം. മുട്ടുവേദനയും ചിലരില്‍ ഹൈപ്പോതൈറോയിഡിസം മൂലം ഉണ്ടാകാം. തലമുടി കൊഴിച്ചിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. മുടി കൊഴിയുക, മുടിയുടെ കനം കുറയുക, പുരികവും കണ്പീലികളും നഷ്ടപ്പെടുക എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









