കോഴിക്കോട്: അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതായി പരാതി. അഞ്ച് മിനിറ്റിനുള്ളിൽ അൽഫാം നൽകണമെനന്നായിരുന്നു യുവാക്കളുടെ വാദം.
കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കോടഞ്ചേരി സ്വദേശിയായ യുവാക്കൾ തങ്ങളെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി ഹോട്ടൽ ജീവനക്കാർ പോലീസിൽ പരാതി നൽകി. പ്രതികൾ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കൾ അഞ്ച് മിനിറ്റിൽ അൽഫാം തയ്യാറാക്കി നൽകണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സാധിക്കില്ലെന്നും 15 മിനിറ്റ് താമസമുണ്ടെന്നും ഹോട്ടൽ ജീവനക്കാർ മറുപടി നൽകി. ഇതിൽ കുപിതരായ യുവാക്കളും ഹോട്ടലിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഏഴംഗം സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഹോട്ടലിന് വെളിയിലേക്ക് ഇറങ്ങിയ ശേഷമായിരുന്നു മർദ്ദനം. ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേർക്കും സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.