കട്ടിപ്പാറയിൽ വീണ്ടും കടുവ ഇറങ്ങി . തലയാട് റോഡിൽ തുവ്വക്കടവ് പാലത്തിന് സമീപമാണ് ഇന്നലെ രാത്രി പുലിയെ കണ്ടത്. ഇന്നലെ രാത്രി 12.30ഓടെ ഒരു ബൈക്ക് യാത്രികനാണ് റോഡരികിൽ കടുവ നിൽക്കുന്നത് കണ്ടത്. ഇന്ന് രാവിലെയാണ് പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സമീപത്തെ റബർ തോട്ടത്തിൽ പുലിയെ കണ്ടിരുന്നു. എന്നാൽ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞില്ല. കാല്പാടുകൾ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി.വനം വകുപ്പ് അധികൃതർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതെ സമയം കാൽപാടുകൾ കടവുയുടെത് തന്നെയാണ് എന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.