ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ ഓഡിയോ പുറത്ത്. ഭർത്താവ് മെഹ്നാസ് നിരന്തരം മർദിച്ചിരുന്നുവെന്നാണ് റിഫ ഓഡിയോയിൽ പറയുന്നത്. ‘എന്റെ തലയ്ക്കൊക്കെ അടിയേറ്റിട്ട് എനിക്കെന്തെങ്കിലും ആയിപ്പോയാ എന്താ ചെയ്യാ? കട്ടിലിലൊക്കെ തലയിടിപ്പിക്കും’ എന്നാണ് റിഫ ഓഡിയോയിൽ പറയുന്നത്. സുഹൃത്തിനോട് റിഫ സംസാരിക്കുന്നതെന്നാണ് വിവരം.മാർച്ച് ഒന്നിനു പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.