കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഔദ്യോഗിക അംഗീകാരം കൊടുത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്പ്പറേഷന് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് മേയര്‍ ഡോ.ബീന ഫിലിപ്പ് അറിയിച്ചു.
കോര്പ്പറേഷന് നടത്തിയ വഴിയോര കച്ചവട സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഐ.ഡി.കാര്‍ഡ് അനുവദിക്കുന്നത്. സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുകള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ ക്യാമ്ബ് സംഘടിപ്പിച്ച് നേരിട്ട് ഫോട്ടോ എടുത്ത് വിവര ശേഖരണം നടത്തിയാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്ായറാക്കിയത്. സര്‍വ്വേയില്‍ കണ്ടെത്തിയ 2812 ആളുകള്‍ക്ക് വേണ്ടി നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി 10 ക്യാമ്ബുകള്‍ സംഘടിപ്പിച്ചു. ഈ ക്യാമ്ബുകളില്‍ നേരിട്ട് ഹാജരായ 1952 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നത്.
വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് വേണ്ടി 16 വെന്‍ഡിങ് സോണുകള്‍ നഗരസഭ കണ്ടെത്തിയിട്ടുണ്ട്. കച്ചവട നിരോധിത മേഖലകളും നിയന്ത്രിത കച്ചവട മേഖലകളും കണ്ടെത്തുന്നതിനുള്ള നടപടികള്‍ കോര്പ്പറേഷന് സ്വീകരിച്ചു വരികയാണ്. മേല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം സ്്ട്രീറ്റ് വെന്‍ഡിങ് പ്ലാന്‍ തയ്യാറാക്കും. സ്ട്രീറ്റ് വെന്‍ഡിങ് പ്ലാന്‍ തയ്യാറാവുന്നതോടുകൂടി നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍, പൊതുജന സഞ്ചാരത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം ആവുമെന്നും മേയര്‍. വഴിയോരക്കച്ചവടക്കാര്‍ക്കായി തയ്യാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 19ന് വൈകിട്ട് അഞ്ച്്് മണിക്ക് മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് സ്മാരക ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. മേയര്‍ അധ്യക്ഷന്‍ വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, അഹമ്മദ് ദേവര്‍കോവില്‍ എം,എല്‍,എ, എന്നിവര്‍ പങ്കെടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.