തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും മതത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീർ അഹമ്മദ് സിദ്ദിഖി പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. സ്ത്രീകൾക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാൽ പള്ളിയിൽ നമസ്കരിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരൊറ്റ സ്ത്രീ പോലും പള്ളിയിൽ നമസ്കരിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ? ഇസ്ലാമിൽ നമസ്കാരത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകൾ മുന്നിൽ വരുന്നത് ഇസ്ലാമിൽ അനുവദനീയമായിരുന്നെങ്കിൽ അവരെ പള്ളിയിൽ പ്രവേശിക്കുന്നത് തടയില്ലായിരുന്നു. സ്ത്രീകൾക്ക് ഇസ്ലാമിൽ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികൾ സന്ദർശിക്കുന്നതിൽ നിന്ന് അവരെ തടയുന്നത്. ഏത് പാർട്ടിയായാലും മുസ്ലിം സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയാലും ഇസ്ലാമിക വിരുദ്ധരാണ്. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങൾ സ്ത്രീകൾക്ക് സീറ്റ് കൊടുക്കുന്നത്. സ്ത്രീകളാണ് മത്സരിക്കുന്നതെങ്കിൽ അത് മതത്തെ ദുർബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.