നിത്യജീവിതത്തില്‍ നാം പല ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു . ഇതില്‍ നിസാരമായ മിക്ക പ്രശ്നങ്ങളും ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെ വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കുന്നതാണ്. ഡയറ്റ് തന്നെയാണ് എപ്പോഴും മെച്ചപ്പെടുത്തേണ്ടത്. പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം പതിവായി കുടിക്കുന്നതും ഏറെ നല്ലതാണ്.ഇതിനായി നാലോ അഞ്ചോ ചെറിയ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവൻ കുതിര്‍ത്തുവയ്ക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. കൂടാതെ വയറിനെ ബാധിക്കുന്ന പ്രശ്നമുള്ളവരും ഇത് കഴിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ഐബിഎസിന്റെ അനുബന്ധപ്രശ്നങ്ങള്‍ കൂട്ടാൻ ഇത് കാരണമാകും. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയമാണിത്. വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-ബി, വൈറ്റമിൻ-സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയ വിശപ്പിനെ അടക്കാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാ സഹായിക്കുന്നു. ഇതിലൂടെയാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇത് ത്വരിതപ്പെടുത്തുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.