ബൈക്കിൽ കൈവച്ചാൽ കൈ വെട്ടിക്കളയുമെന്നു ഭീഷണിപ്പെടുത്തുകയും നികുതിദായകയായ തന്നെ ആർക്കും തടയാൻ കഴിയില്ലെന്നു പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനെ തള്ളുകയും ചെയ്ത യുവതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
അശ്രദ്ധമായി വാഹനമോടിക്കൽ, സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിക്കൽ എന്നീ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്ആർക്കിടെക്റ്റായ യുവതി സഹോദരനെ സന്ദർശിക്കാൻ പുണെയിലെത്തിയതായിരുന്നു. അവിടെ നിന്ന് സഹോദരന്റെ ബൈക്കെടുത്താണ് മുംബൈയിലേക്കു പുറപ്പെട്ടത്. സീലിങ്കിന്റെ പ്രവേശന കവാടത്തിൽ ഇരുചക്രവാഹനങ്ങൾക്കു വിലക്കുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അവഗണിച്ചുകൊണ്ടായിരുന്നു യുവതിയുടെ യാത്ര
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.