കോഴിക്കോട് : മർകസ് നോളജ് സിറ്റി ജാമിഉൽ ഫുതൂഹ് മസ്ജിദിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമാകുന്നു. ദിവസവും രണ്ടായിരത്തോളം പേർക്കാണ് ഇഫ്താർ ഒരുക്കിയിരിക്കുന്നത്. റമദാൻ ഒന്ന് മുതലാണ് ഇഫ്താർ സംഗമം ആരംഭിച്ചത്.
മർകസ് നോളജ് സിറ്റി കാണാനും ജാമിഉൽ ഫുതൂഹിന്റെ ഭൗതിക സൗന്ദര്യവും ആത്മീയാനുഭൂതിയും ആസ്വദിക്കാനും കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്. യാത്രക്കാർ, പ്രദേശവാസികൾ, ആശുപത്രി രോഗികൾ, കൂട്ടിരിപ്പുകാര്‍ തുടങ്ങിയവരെ സഹായിക്കാൻ ഇഫ്താർ സമൃദ്ധമായി തയ്യാറാക്കുന്നു. ജാമിഉൽ ഫുതൂഹ് മസ്ജിദിന്റെ ഒന്നാം നിലയിലെ റൂഫ് ടോപ്പ് ഗാർഡന് സമീപമുള്ള ഇഫ്താർ സംഗമവും സന്ധ്യാസമയത്ത് കൗതുക കാഴ്ചയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.