ആറ്റിങ്ങൽ : ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ ബിജെപി യുവമോർച്ച നേതാക്കളും പ്രവർത്തകരുമടക്കം500 ൽ അധികം പേർ ശിവസേനയിൽ ചേർന്നു. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്ന നേതാക്കളെയും പ്രവർത്തകരെയും Bjp നേതൃത്വം അവഗണിക്കുന്നതിലും പാർട്ടിയുടെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും പാർട്ടി വരേണ്യവർഗത്തിന്റെ മാത്രം മുഖമാകുന്നതിലുമുള്ള അതൃപ്തി രേഖപെടുത്തിക്കൊണ്ടാണ് നേതാക്കളും പ്രവർത്തകരും പാർട്ടിവിട്ട് ശിവസേനയിൽ ചേർന്നത്.
ആറ്റിങ്ങൽ മരിയമ്മൻ ക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ ശിവസേന കേരള രാജ്യ പ്രമുഖ് എം എസ് ഭുവനചന്ദ്രൻ പാർട്ടിയിലേക്ക് വന്ന നേതാക്കൾക്കും പ്രവർത്തകർക്കും പാർട്ടി അംഗത്വം നൽകി ചടങ്ങ് ഉത്ഘാടനം ചെയ്തു.
ചടങ്ങിന് മുന്നോടിയായി അകാലത്തിൽ മരണമടഞ്ഞ ശിവസേന ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് S D രാജന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം രക്ഷധികാരി കിളിമാനൂർ അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ: പേരൂർക്കട ഹരികുമാർ, രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പെരിങ്ങമല അജി, ജില്ലാ
പ്രസിഡന്റ് ശ്രീ. വെള്ളാർ സന്തോഷ്.സംസ്ഥാന നേതാക്കളായ കോട്ടുകാൽ ഷൈജു, കഴക്കുട്ടം ബിനുദാസ്, കരമന രാമസുബ്രഹ്മണ്യം, അരവിന്ദ് പാറശാല ജില്ലാ ഭാരവാഹികളായ ആര്യശാല മനോജ്, രാജേഷ് കണ്ണാരംകോട്, ഉപേന്ദ്രനാഥ്, രാജേഷ് കായ്പ്പാടി, ആറാലുമൂട് ജിനു, അനിൽ പുഞ്ചിരി വർക്കല എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി വിജയൻ സ്വാഗതവും ജിത്ത് നന്ദിയും പറഞ്ഞു. നഗരൂർ വിമേഷിനെ ശിവസേന ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റായി രാജ്യപ്രമുഖ് നിയമിച്ചു. കൊവിഡ് നിയന്ത്രണം കാരണം BJP വിട്ട പ്രധാനപ്പെട്ടവർ മാത്രമാണ് അന്ന് പങ്കെടുത്തത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









