ബാലുശ്ശേരി കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലർച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.