ആലപ്പുഴ: ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ് ഓഫീസർ ബി.സുനിൽകുമാറും സംഘവുമാണ് ചാരായം വാറ്റുകാരനെ പിടികൂടിയത്. ഒന്നാം പ്രതിയായ ചെറിയനാട് സ്വദേശി പ്രശാന്തിനെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട രവിയെ കേസിൽ രണ്ടാം പ്രതിയാക്കി.
പെരുമ്പയിൽ പാടമെന്നു വിളിക്കുന്ന പാടശേഖരത്തിന്റെ മദ്യത്തിലുള്ള നീരൊഴുക്ക് തോടിന്റെ വടക്കുഭാഗത്ത് വെച്ച് ചാരായം വാറ്റുകയായിരുന്നു ഇരുവരും. 30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജോഷി ജോൺ, സി.ഇ.ഒ മാരായ പി. ആർ ബിനോയ്, സി. കെ. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









