പനാജി: ഗോവയിൽ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കാൻ സാധ്യതയില്ല. സംസ്ഥാനത്ത് ടിഎംസി കാര്യമായ സാന്നിധ്യമല്ല എന്നതിനൊപ്പം നേതാക്കളെ അടര്‍ത്തിയെടുത്ത മമതയുടെ നടപടിയുമാണ് തീരുമാനത്തിന് കാരണമായത്.
ഗോവയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പി ചിദംബരം, കെസി വേണുഗോപാല്‍ എന്നിവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു.
മന്ത്രിയും യുവമോർച്ച നേതാവും ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിൽ ചേർന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മന്ത്രി മൈക്കിൾ ലോബോക്കും യുവമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ റ്റിൽവെയും കോൺഗ്രസിൽ ചേർന്നത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
ഗജാനന്‍ ടില്വെയെ കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നിലകാന്ത് നായിക് എന്നീ പ്രമുഖ നേതാക്കളും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.
എന്നാൽ ഇന്നലെ പുറത്തുവന്ന ടൈംസ് നൗ സർവേയിൽ ഗോവയിൽ ബിജെപിക്ക് ഭരണം നിലനിർത്താനായേക്കുമെന്നാണ് സൂചന. എന്നാൽ ഗോവയിലെ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ഫലത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.