ഹിജാബ് ധരിച്ച 6 വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ കന്നഡയിൽ ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി സ്വീകരിച്ചത്. ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് കയറിയ ആറ് ബിരുദ വിദ്യാർത്ഥികളാണ് ഇന്ന് കോളേജിലെത്തിയത്. ഇതറിഞ്ഞ അധ്യാപകർ വിദ്യാർഥികളെ ക്ലാസിൽ നിന്ന് പുറത്താക്കി. നിയമം ലംഘിച്ച് മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ വിദ്യാർത്ഥിനികൾ ശ്രമിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്ത് കോളേജ് മാനേജ്മെന്റിന്റെ നടപടി. തുടർന്ന് വിദ്യാർത്ഥിനികൾ മറ്റ് വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്മെന്റ് ആരോപിക്കുന്നു. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാർത്ഥിനികൾ വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.