കോഴിക്കോട് : കൊടുവള്ളിയിൽ മയക്കുമരുന്ന് സംഘം സഞ്ചരിച്ചിരുന്ന ആഡംബര കാർ മറിഞ്ഞു. കാറിൽ നിന്ന് എംഡിഎംഎയും ത്രാസും പിടിച്ചെടുത്തു. ആവിലോറ പാറക്കണ്ടി മുക്കിൽ ഇന്ന് രാവിലെയാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് സംഘം സഞ്ചരിച്ച കാർ റോഡിൽ നിന്ന് താഴ്ന്ന വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ വീട്ടുമുറ്റത്ത് ഒരു ആഡംബര കാർ കണ്ടു. അബോധാവസ്ഥയിലായ രണ്ടുപേർ കാറിലിരിക്കുന്നത് കണ്ട് ഓടിയെത്തിയെങ്കിലും ഡോർ തുറന്നില്ല. കെ. എല്‍. 57 എന്‍ 6067 നമ്പര്‍ ബെന്‍സ് കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. ഇതോടെ കാറിലെത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി കൊടുവള്ളി പൊലീസിൽ ഏൽപ്പിച്ചു. കൊടുവള്ളി എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധനയിൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെടുത്തു. കാറിലും പുറത്തും നടത്തിയ പരിശോധനയിൽ കവറിലാക്കി പഴ്സിൽ ഒളിപ്പിച്ച നിലയിൽ 3.5 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.