കോഴിക്കോട് നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭർത്താവിന്റെ വീടിന് സമീപത്തെ പറമ്പിൽ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളയം നിരവുമ്മല്‍ സ്വദേശിനിയും കോടഞ്ചേരി വടക്കയില്‍ സുബിന്റെ ഭാര്യയുമായ അശ്വതി (25 ) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ അയൽവാസിയുടെ കുളിമുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്റ്റേഷൻ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകൻ. നൈനിക്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.