കോഴിക്കോട്: നന്മണ്ടയില് മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സഹകരണ ബാങ്കിൽ ഉച്ചയോടെയാണ് സംഭവം. കഴുത്ത് ലക്ഷ്യമാക്കിയാണ് ബിജുവെട്ടിയത്. ഒഴിഞ്ഞുമാറിയത് കൊണ്ട് കൈക്കാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ക്ലാർക്ക് ശ്രീഷ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളുടെ മുൻ ഭാര്യയും ഇതേ ബാങ്കിലെ ജീവനക്കാരിയാണ്. ഇരുവരും നേരത്തെ വിവാഹമോചിതരായിരുന്നു. ഇവരെ ആക്രമിക്കാനെത്തിയ ബിജു ആളുമാറിയാണ് ബാങ്കിലെ മറ്റൊരു ജീവനക്കാരിയായ ശ്രീഷ്മയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.
മാസ്ക് ധരിച്ചിരുന്നതിനാല്‍ ജീവനക്കാരിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ഒന്നരവര്‍ഷം യുവതി ബിജുവില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. അതിന് പിന്നാലെ യുവതി മറ്റൊരു കല്യാണം കഴിക്കുകയും ചെയ്തിരുന്നു. നേരത്തെയും ബാങ്കിലെത്തി ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.