കോഴിക്കോട്: പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. നഗരത്തിനടുത്തുള്ള പൈതോത്ത് റോഡിലാണ് ആന ഇറങ്ങിയത്.
പേരാമ്പ്ര ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ആന ഇപ്പോൾ നിൽക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവരാണ് ആനയെ ആദ്യം കണ്ടത്. ഫോറസ്റ്റ് ജീവനക്കാരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. താമരശ്ശേരി ആർആർടി സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ചിലയിടങ്ങളിൽ ആന കൃഷി നശിപ്പിച്ചതായി നാട്ടുകാർ ആരോപിച്ചു. പെരുവണ്ണാമൂഴി പട്ടാണിപ്പാറ ഭാഗത്തുനിന്നാണ് ആന എത്തിയതെന്നാണ് സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.