കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാർഡിൽ രണ്ട് പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവും ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തും പരിസരത്തുമുള്ള കിണറുകളിൽ ക്ലോറിനേഷൻ നടത്തി. വീടുകള്‍ കയറി ബോധവത്കരണ നോട്ടീസ് നല്‍കുകയും രോഗ നിരീക്ഷണ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്തു. സമീപത്തെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിലെ ശുചിത്വ പരിശോധനയും നടത്തി.
പ്രവർത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ എൻ.കെ. നവ്യ, എം. സുധീർ, എം.എല്‍.എസ്.പി നഴ്സ് പി.ബി. അഹല്യ, ആശ പ്രവർത്തകരായ കെ.വി. നുസ്റത്ത്, വി. ജയ, വി. രുക്മിണി എന്നിവർ നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.