തൃശൂരിൽ യുവാവിനെയും യുവതിയെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുക്കര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. സംഗീതയെ കാണാനില്ലെന്ന് ഭർത്താവ് ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു. സുനിലിനും സംഗീതയ്ക്കും മൂന്ന് മക്കളുണ്ട്. റിജോ അവിവാഹിതനാണ്.
വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും ഹോട്ടലിൽ മുറിയെടുത്തു. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിലാണ് സംഭവം. രാത്രി 11.30നുള്ള ട്രെയിനിൽ പോകാൻ അവർ ഹോട്ടൽ അധികൃതരോട് പറഞ്ഞു. എന്നാൽ, ഈ രാത്രി കഴിഞ്ഞിട്ടും ഇവർ മുറി വിട്ടുപോയില്ല. ഇതിനിടെ ഭർത്താവ് അവളെ തേടിയെത്തി. പിന്നീട് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളിത്തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.