കൊണ്ടോട്ടി: സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. വകുപ്പുതലത്തില്‍ വിശദ അന്വേഷണമാണ് നടത്തുന്നത്.കരിപ്പൂരിലെ മൂന്നു കസ്റ്റംസ് സൂപ്രണ്ടുമാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കേസ് പ്രിവന്റീവ് കസ്റ്റംസാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം യാത്രക്കാരനില്‍ നിന്നു കണ്ടെടുത്ത സ്വര്‍ണം കാണാതായ സംഭവത്തിലാണ് അന്വേഷണം. വിദേശത്തു നിന്നെത്തിയ യാത്രക്കാരന് കൊണ്ടു വന്ന ഇലക്ട്രോണിക്സ് ഉപകരണത്തില്‍ സ്വര്‍ണമുള്ളതായി എക്സ്റേ പരിശോധനയില്‍ സൂചന ലഭിച്ചിരുന്നു.
തുടര്‍ന്നു പരിശോധനക്കായി ഇതു കസ്റ്റംസ് ലോക്കറിലേക്കു മാറ്റിയിരുന്നു. പിന്നീട് യാത്രക്കാരന് ഉപകരണം തിരിച്ചുവാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്.തുടര്‍ന്ന് കസ്റ്റംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മൂന്നു ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കരിപ്പൂരില്‍ കഴിഞ്ഞ ജനുവരിയിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്് ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.