2021 പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചു. ടേബിള്‍ ടെന്നീസിലെ വെള്ളിമെഡല്‍നേട്ടത്തോടെ ഭവിനയാണ് ഇന്ത്യക്ക് ഈ പാരാലിമ്ബികിസിലെ ആദ്യ മെഡല്‍ സമ്മാനിച്ചിരിക്കുന്നത്. ഫൈനലില്‍ സൗ യിങിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഭവിനയുടെ നേട്ടം വെള്ളി മെഡലില്‍ ഒതുങ്ങിയത്. സ്കോര്‍: 11-7, 11-5, 11-6. തന്റെ പ്രഥമ പാരാലിമ്ബിക്സിലാണ് രാജ്യത്തിന്റെ അഭിമാനം വോനളമുയര്ത്തി ഭവിന പട്ടേല്‍ മെഡല്‍ നേട്ടം സ്വന്തമാക്കുന്നത്.
ലോക ഒന്നാം നമ്ബര്‍ താരമായ ചൈനയുടെ സൗ യിങ് ആണ് ഭവിനയെ കീഴടക്കി സ്വര്‍ണം നേടിയത്. അരയ്ക്ക് താഴെ തളര്ന്നവരുടെ വിഭാഗമായ ക്ലാസ് ഫോര്‍ ഇനത്തിലായിരുന്നു ഭവിനയുടെ മത്സരം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്ബിക്സ് ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യമത്സരം പരാജയപ്പെട്ട ശേഷം തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ചാണ് 34 കാരിയായ ഭവിന ഫൈനലില്‍ പ്രവേശിച്ചത്. ഒന്നാം വയസ്സില്‍ പോളിയോ ബാധിച്ചാണ് ഭാവിനാബെന്‍ പട്ടേലിന്റെ അരയ്ക്കുതാഴേക്ക് തളര്‍ന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.