ന്യൂഡൽഹി: തുടരുന്ന പരീക്ഷണങ്ങളുടെ ഭാഗമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ നാവിക പതിപ്പ് ഇന്ത്യൻ നാവികസേന ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. ആറ് ആഴ്ച മുമ്പ് അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും സമാനമായ പരീക്ഷണ മിസൈൽ നടത്തിയിരുന്നു.
ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ്, അന്തർവാഹിനികൾ, കപ്പലുകൾ, വിമാനം, അല്ലെങ്കിൽ ലാൻഡ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ആണിത്. ചൊവ്വാഴ്ച മിസൈൽ പരീക്ഷിച്ചത് വിജയകരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
നവംബർ 24 ന് ഇന്ത്യൻ സൈന്യം ഉപരിതലത്തിലേക്ക് ബ്രഹ്മോസ് മിസൈൽ പരീക്ഷിചിരുന്നു. അത് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ പറന്നു. ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനയുമായുള്ള നിയന്ത്രണ രേഖയോട് ചേർന്ന് നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബ്രഹ്മോസ് മിസൈലുകളും മറ്റ് പ്രധാന ആയുധങ്ങളും ഇന്ത്യ ഇതിനകം വിന്യസിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









