ഇന്ത്യക്കാർക്ക് ഇനി മലേഷ്യയിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാം. നിലവിൽ ഇന്ത്യക്കാർക്കും ചൈനക്കാർക്കുമാണ് ഇത്തരത്തിലൊരു വമ്പിച്ച യാത്രാ ഓഫർ മലേഷ്യ വാഗ്ദാനം ചെയ്യുന്നത്. ഡിസംബർ ഒന്ന് മുതൽ ഒരു മാസത്തേക്കാണ് വിസരഹിത യാത്ര അനുവദിച്ചിട്ടുള്ളത്.
ഇന്തയിൽ നിന്നും ചെനയിൽ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വിസ-ഫ്രീ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ഈ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കാനും മലേഷ്യയ്ക്ക് പദ്ധതിയുണ്ട്. ശ്രീലങ്ക, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങളും ഈയടുത്ത് ഇന്ത്യാക്കാർക്ക് വിസ രഹിത യാത്രയ്ക്കുള്ള അനുമതി നൽകിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.